സ്ററാര്‍ലൈനര്‍ പരീക്ഷണം വീണ്ടും, ഇക്കുറി യാത്രികരില്ലാതെ

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഒന്‍പതു മാസത്തോളം ബഹിരാകാശ നിലയത്തില്‍ തങ്ങേണ്ടി വന്ന സാഹചര്യത്തില്‍ സ്ററാര്‍ലൈനര്‍ വിമാനത്തിന്‍റെ സുരക്ഷാ പരിശോധനയുടെ ഭാഗമായി ബഹിരാകാശ യാത്രികരില്ലാതെ സ്ററാര്‍ലൈനര്‍ വിമാനം ബഹിരാകാശത്തേയ്ക്ക് അയയ്ക്കാന്‍ തീരുമാനമായി.

നാസയും ബോയിങ് കമ്പനിയും തമ്മിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. സ്ററാര്‍ലൈനര്‍ വിമാനത്തില്‍ നിന്ന് ബഹിരാകാശ യാത്രികരെ മാറ്റി പകരം സുരക്ഷ തെളിയിക്കാന്‍ കാര്‍ഗോയുമായി ട്രയല്‍ റണ്‍ നടത്താനാണ് ഇപ്പോള്‍ തീരുമാനമായത്. നാസയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ വാസമായിരുന്നു സുനിതയും സംഘവും നടത്തിയത്. സ്ററാര്‍ലൈനര്‍ സംഘം സ്പേസ് എക്സില്‍ ഭൂമിയിലേക്ക് മടങ്ങിയ എട്ടു മാസത്തിനു ശേഷമാണ് പുതിയ പ്രഖ്യാപനം വന്നത്.

2024ല്‍ ബുച്ച് വില്‍മോറിനെയും സുനിതാ വില്യംസിനെയും കൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ പേടകത്തിനു നിരവധി സാങ്കേതിക തകരാറുകള്‍ കണ്ടതിനെ തുടര്‍ന്ന് ബഹിരാകാശയാത്രികര്‍ ഒമ്പത് മാസത്തിലേറെ അവിടെ കുടുങ്ങി. സ്ററാര്‍ലൈനറിന്‍റെ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നു എന്‍ജിനീയര്‍മാര്‍ അന്നുമുതല്‍ പരിശോധിച്ചു വരികയാണ്. തുടര്‍ന്നാണ് ബഹിരാകാശ നിലയത്തിലേക്കുള്ള കാര്‍ഗോ ട്രെയല്‍ റണ്‍ പ്രഖ്യാപനം. വരുന്ന ഏപ്രിലിനു ശേഷമായിരിക്കും പരീക്ഷണ പറക്കല്‍.
- dated 26 Nov 2025

Comments:

Keywords: America - Otta Nottathil - starliner_without_crew_experiment America - Otta Nottathil - starliner_without_crew_experiment,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.